രാമനാട്ടുകര: സാംസ്കാരിക പ്രവർത്തകനും കവിയുമായിരുന്ന ടി.പി ബാബുറാമിന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാല ടി.പി ബാബുറാം മോഹൻ സ്മാരക അഖില കേരള കവിത രചന മത്സരം സംഘടിപ്പിക്കുന്നു. പ്രായപരിധി: 15-35. 40 വരികളിൽ കവിയാത്ത മലയാളത്തിലെഴുതിയ രചനകളാണ് മത്സരത്തിനയക്കേണ്ടത് . രചനകളുടെ അസ്സൽ പകർപ്പ് അദ്ധ്യാപകന്റെ സാക്ഷ്യപത്രത്തോടും (വിദ്യാർത്ഥികൾ) ആധാർ കോപ്പിയോടുമൊപ്പം (യുവജനങ്ങൾ ) ഫെബ്രുവരി 25ന് മുൻപായി പാറമ്മൽ ഗ്രന്ഥാലയം ആൻഡ് വായനശാല ,പി ഒ അഴിഞ്ഞിലം, വഴി ഫാറൂഖ് കോളേജ് 673632 ( തപാൽ ) pgvspml@gmail.com എന്ന e mail വിലാസത്തിലോ നേരിട്ടോ ലഭിച്ചിരിക്കണം . കൂടുതൽ വിവരങ്ങൾക്ക് 9446158255 , 9847338855 (വാട്സ് ആപ്പ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |