കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. കെ .വി .വി .ഇ .എസ് ജില്ലാ പ്രസിഡന്റ് പി .കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു. പി.ജയശങ്കർ, എൻ വിനോദ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി .കെ ഫസീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി .വി സംജിത്ത്, വിനോദ് പടനിലം, എ .കെ ഷൗക്കത്ത്, എൻ. ഷംസീറ, ടി .കെ ഹിതേഷ് കുമാർ, ഷീബ പുൽക്കുന്നുമ്മൽ, വി അനിൽകുമാർ, സജീവ് കുമാർ പാണ്ട്യാല, ബിജു പൂതകണ്ടി, എം .പി മൂസ, ടി .വി ഹാരിസ്, കെ .സജീവ്, സുനിൽകുമാർ കണ്ണോറ, എം .കെ റഫീഖ്, ടി .ജിനിലേഷ്, നിമ്മി സജി, കെ. കെ മഹിത, ആലിസ് നെൽസൺ, കെ. കെ ജൗഹർ, പി ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |