കുന്ദമംഗലം: പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച തയ്യിൽതാഴം -വിളക്കാട്ട് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ 3 ലക്ഷവും ഗ്രാമപഞ്ചായത്ത് അനുവദിച്ച 2 ലക്ഷവും ഉൾപ്പെടെ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരണം നടത്തിയത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭവിത വിനോദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഗീത മുല്ലപ്പള്ളി, ടി മിനി, ആമിനബി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, വാർഡ് വികസന സമിതി കൺവീനർ എം ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |