
കാഞ്ഞങ്ങാട് :ജില്ലാതല കേരളോത്സവം കലാമത്സരങ്ങൾക്ക് വെള്ളിക്കോത്ത് വിവിധ വേദികളിൽ തുടക്കമായി. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.സബീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.മനു, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി, ജില്ലാ പഞ്ചായത്ത് അംഗം ടി.വി.രാധിക, അജാനൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കാവ്യ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി കുഞ്ഞാമിന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം എം. വി. രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാടിക്കൽ നാരായണൻ, ജില്ലാ പ്രോഗ്രാം ഓഫീസർ സി പി.ഷിലാസ് എന്നിവർ സംസാരിച്ചു അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ സ്വാഗതവും കെ.വിദ്യാധരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |