തൃശൂർ: റെയിൽവേ സ്റ്റേഷനിൽ മുന്നൂറിൽപരം ബൈക്കുകൾ കത്തിനശിച്ചത് പാർക്കിംഗ് ഏരിയയിൽ ആവശ്യമായ സുരക്ഷാനടപടികൾ സ്വീകരിക്കുന്നതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതരവീഴ്ച്ച മൂലമാണെന്ന് ഡെപ്യൂട്ടി മേയർ എ.പ്രസാദ് ആരോപിച്ചു.
കത്തിയ ബൈക്കുകൾക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ടൂ വീലർ യൂസേഴ്‌സ് അസോസിയേഷൻ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി മേയർ. അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോണി പുല്ലോക്കാരൻ, അഡ്വ.എൻ.കെ.കിരൺ, വിനോദ് മേമഠത്തിൽ, എ.ജെ.മാത്യു, സജി ആറ്റത്ര, പി.ആർ.ഹരിദാസ്, വി.വി.സതീഷ് വാരിയർ, വിൽസൺ പി.ജോൺ, പി.കെ.സതീശൻ, എം.ബി.അനിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |