
തൃശൂർ: ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ 'പപ്പാ ആൻഡ് മിയ 'സംഗീത നൃത്തനാടകം അവതരിപ്പിച്ചു. പിതൃ വാത്സല്യത്തിന്റെ പ്രാധാന്യം ഇന്നിന്റെ അനിവാര്യതയാണെന്ന സന്ദേശവുമായിട്ടാണ്
മെഗാഷോ വേദിയിലെത്തിയത്. അച്ഛനും അമ്മയും മക്കളും സ്‌നേഹത്തിലും സന്തോഷത്തിലും ജീവിക്കുന്ന കുടുംബങ്ങൾ സമൂഹത്തിന് അത്യാവശ്യമാണെന്നാണ് ഇതിവൃത്തം. ദേവമാതാ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്‌സ് എലവത്തിങ്കൽ , കെ.ബി പ്രജു, സൗമ്യ ജോസഫ്, ദിയ ഗ്ലീസൺ, കെ.എച്ച്.മുഹമ്മദാലി, റോസ്‌മോൾ ആലപ്പോട്ട്, ടി.എൻ.ദർശിനി, ഭാവന പി. കുമാർ, രഞ്ജിനി ശശിധരൻ എന്നിവരായിരുന്നു അണിയറ ശില്പികൾ. സിനിമ പിന്നണി ഗായിക ഡോ. ബിനീത രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ദേവമാത പ്രൊവിൻഷ്യാൾ ഫാ. ജോസ് നന്തിക്കര അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |