തൃശൂർ : നവകേരളത്തെ സൃഷ്ടിച്ച പ്രതിഭകൾ ഏറെയുണ്ടെങ്കിലും അവരാരും ഇന്ന് ഓർക്കപ്പെടുന്നില്ലെന്ന് കവി പി.എൻഗോപീകൃഷ്ണൻ പറഞ്ഞു. അയനം സാംസ്‌കാരികവേദി സെന്റ് മേരീസ് കോളേജിൽ സംഘടിപ്പിച്ച ഡോ.സുകുമാർ അഴീക്കോട് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓർമ്മകൾ സമൂഹത്തിൽ നിലനിൽക്കണമെങ്കിൽ അവരെ അഗാധമായി സ്‌നേഹിക്കാനും പിന്തുടരാനും കഴിവുള്ള ജനതയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ നാവിൽ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പട്ടാളത്തെ അണിനിരത്തിയ മാഷിനെ ഓർമിക്കാതെ നമുക്ക് ജീവിക്കാനാവില്ലെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ജയരാജ് വാര്യർ പറഞ്ഞു. ഡോ.ജിഷ പയസ് അദ്ധ്യക്ഷത വഹിച്ചു . എം.കെ.കൃഷ്ണകുമാർ, പി.ഐ.സുരേഷ് ബാബു, എം.ആർ.മൗനിഷ്, അയനം ചെയർമാൻ വിജേഷ് എടക്കുന്നി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |