തൃശൂർ: രാഷ്ട്രീയ ശത്രുക്കൾ യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരെ നിരന്തരം വേട്ടയാടിയ കാലത്ത് ധൈര്യപൂർവം നേരിട്ട നേതാവായിരുന്നു മുൻ ഡെപ്യൂട്ടി മേയറായിരുന്ന പി.എസ്.ജോണിയെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. പി.എസ്.ജോണി അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. വൈസ് പ്രസിഡന്റ് സി.ഒ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഒ. അബ്ദുറഹ്മാൻകുട്ടി, ജോസ് വള്ളൂർ, ഐ.പി. പോൾ, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, എൻ. ശ്രീകുമാർ, ജോണിയുടെ മകൾ സവിത എന്നിവർ പങ്കെടുത്തു. പി.എസ്. ജോണി സ്മാരക പ്രഥമ അവാർഡ് കൗൺസിലർ എം.എൽ റോസിലിക്ക് പിന്നീട് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |