
തൃശൂർ: ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളിലെ 35 ഭിന്നശേഷി നിയമന ശുപാർശകൾ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ ഉദ്യോഗാർത്ഥികൾക്ക് കൈമാറി. സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് എയ്ഡഡ് സ്‌കൂളുകളിലെ തസ്തികകളിലും ഭിന്നശേഷി സംവരണം മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്നത്. സംസ്ഥാനത്ത് സർക്കാർ നിയോഗിച്ച സമിതി തെരഞ്ഞെടുത്ത 437 പേർക്കാണ് ഇതിലൂടെ നിയമന ശുപാർശ ലഭിച്ചത്. നിയമന ശുപാർശകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സ്‌കൂൾ മാനേജർമാർ, മാനേജ്‌മെന്റ് പ്രതിനിധികൾ, എ.ഇ.ഒമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, ഉദ്യോഗാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |