കൊല്ലം: ദേശീയതലത്തിൽ പ്രവർത്തിക്കുന്ന കായിക സംഘടനയായ ക്രീഡാ ഭാരതി, അമൃത വിശ്വവിദ്യപീഠവുമായി ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല കബഡി ചാമ്പ്യൻഷിപ്പ് ഫെബ്രുവരി അഞ്ചിന് കൊല്ലത്ത് സംഘടിപ്പിക്കും. ജില്ലാ, സംസ്ഥാനതല വിജയികളെയും പ്രതിഭാശാലികളായ കായിക താരങ്ങളെയും കണ്ടെത്തി, അവരെ ഭാവിയിലെ സംസ്ഥാന, ദേശീയ, ഒളിമ്പിക്സ് തല മത്സരങ്ങൾക്ക് തയ്യാറാക്കുകയാണ് ലക്ഷ്യം. കായികരംഗത്ത് അടിത്തട്ടു മുതൽ പ്രതിഭകളെ കണ്ടെത്തുകയും ശാസ്ത്രീയ പരിശീലനത്തിലൂടെ അവരെ ഉയർന്ന തലത്തിലേക്ക് എത്തിക്കുന്ന സമഗ്ര പരിശീലന പ്രക്രിയയുടെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ വിജയികൾക്ക് ക്യാഷ് പ്രൈസ് അടക്കം സമ്മാനിക്കും. രജിസ്‌ട്രേഷൻ ഇന്നു മുതൽ 31 വരെയാണ്. കബഡിയോട്. താത്പര്യമുള്ള സ്കൂൾ ടീമുകൾ രജിസ്‌ട്രേഷനായി 9048379297, 9048353159 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |