കൊല്ലം: യൂണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം 26ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കരുനാഗപ്പള്ളി യു.എം.സി വ്യാപാര ഭവൻ ഗ്രൗണ്ടിൽ വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത് ഉദ്ഘാടനം നിർവഹിക്കും. കെ.ടി.ജലീൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. ജില്ലാ പ്രസിഡന്റ് നിജാം ബഷി അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ സ്വാഗതം പറയും. രാവിലെ 9ന് സൗജന്യ രോഗ നിർണയ ക്യാമ്പും ഭക്ഷ്യകിറ്റ് വിതരണവും നടക്കും. നഗരസഭ ചെയർപേഴ്സൺ പി.സോമരാജൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് നിജാം ബഷി, ആസ്റ്റിൻ ബന്നൻ, എസ്.രാജു, നിഹാർ വേലിയിൽ, നഹാസ് അയത്തിൽ, നിസാം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |