കുണ്ടറ: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോത്തോടനുബന്ധിച്ച് കുണ്ടറ പൗരവേദി വിവിധ പരിപാടികൾ നടത്തും. 26 ന് രാവിലെ 8.30 ന് നാന്തിരിക്കൽ വേലുത്തമ്പി സ്മാരക മ്യൂസിയം അങ്കണത്തിൽ പൗരവേദി പ്രസിഡന്റ് ഡോ.വെള്ളിമൺ നെൽസൺ ദേശീയ പതാക ഉയർത്തും. സെക്രട്ടറി കെ.വി. മാത്യു റിപ്പബ്ലിക് ദിന സന്ദേശം നൽകും. പെരിനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബേബി അഗസ്റ്റിൻ, ഹസീന എന്നിവർ സംസാരിക്കും. തുടർന്ന് 'ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ നടത്തുന്ന സിമ്പോസിയം മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം പ്രെഫ.എസ്.വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ഡോ.വെള്ളിമൺ നെൽസൺ അദ്ധ്യക്ഷത വഹിക്കും. എ. റഹിംകുട്ടി മോഡറേറ്ററാകും. ഇ.ശശിധരൻപിള്ള, എം.മണി, ഡോ.എസ്.ശിവദാസൻപിള്ള, അഡ്വ.ടി.എ. അൽഫോൺസ്, ജി. ബാബുരാജൻ, വി.അബ്ദുൾഖാദർ, കെ.സി.എബ്രഹാം, ആനന്ദബാബു എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |