കോഴിക്കോട്: ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ബി.എൽ.എം സൊസൈറ്റി ഡയറക്ടറും ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി അംഗവുമായ വി .കെ സിബി രചിച്ച 'ഗുരു: അരുളും പൊരുളും' പുസ്തകത്തിന്റെ പ്രകാശനം 27 വൈകുന്നേരം നാലിന് കെ.പി കേശവമോനോൻ ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും. ആരോഗ്യ വകുപ്പ് അസി. ഡയറക്ടർ ഡോ.പി.പി പ്രമോദ് കുമാർ പുസ്തകം ഏറ്റുവാങ്ങും.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ അദ്ധ്യക്ഷത വഹിക്കും. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തും. പുസ്തകത്തിന്റെ മുഖചിത്രമൊരുക്കിയ പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് മദനനും രേഖാചിത്രങ്ങൾ തയ്യാറാക്കിയ കാന്തി സൂര്യബാലയ്ക്കും ചടങ്ങിൽ ആദരവ് അർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |