വടകര : എൽ.ഡി.എഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയെ വരവേൽക്കാൻ വടകരയിൽ സംഘാടക സമിതി രൂപീകരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ നയിക്കുന്ന ജാഥ ഫെബ്രുവരി 7 ന് വൈകുന്നേരം 5 മണിക്ക് വടകരയിൽ എത്തും. വടകര കോട്ടപ്പറമ്പിൽ നൽകുന്ന സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനാി ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്തു. ടി.പി ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എം.സുരേഷ് ബാബു, ആർ.ജെ.ഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ,സി ഭാസ്കരൻ ,ആർ സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു. പി പ്രദീപ് കുമാർ സ്വാഗതംപറഞ്ഞു. സി ഭാസ്കരൻ ചെയർമാനും പി പ്രദീപ് കുമാർ കൺവീനറും,ആർ സത്യൻ ട്രഷററുമായ 251 അംഗ സ്വാഗത സംഘം കമ്മിറ്റിയെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |