കുറ്റ്യാടി: വടകര സവോദയ റീജനൽ കിഡ്സ് ഫെസ്റ്റ് കുറ്റ്യാടി ഐഡിയൽ പബ്ലിക്ക് സ്കൂളിൽ നടന്നു. കെ.ഇ.ടി പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാൾ കെ.ആർ.എം സുജാത ഉദ്ഘാടനം ചെയ്തു. വടകര സവോദയയിലെ ഇരുപത് എൽ.കെ.ജി.,യു.കെ.ജി തലങ്ങളിലെ വിദ്യാർത്ഥികൾ അണിനിരന്നു.എം.ഇ.ടി പബ്ലിക്ക് സ്ക്കൂൾ പ്രിൻസിപ്പാൾ അബ്ബാസ് വാണിമേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് കെ.പി.നൂറുദീൻ, ഐഡിയൽ പബ്ലിക്ക് സ്കൂൾ മാനേജർ കെ. കാസിം, പി.ടി.എ പ്രസിഡന്റ് പി.പി. റഷീദ്, കൺവീനർ ടി. ഫൈസൽ പ്രസംഗിച്ചു. ഐഡിയൽ പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാൾ കെ.എം സാദിഖ് സ്വാഗതം പറഞ്ഞു. വിവിധ കലാസാംസ്കാരിക, സാമൂഹ്യ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |