തിരുവനന്തപുരം: ഡോ.പി.പല്പുവിന്റെ വിയോഗ വാർഷികാചരണം ഡോ.പി.പല്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഫൗണ്ടേഷന്റെ അവാർഡ് ദാന ജഡ്ജിംഗ് കമ്മിറ്രി അംഗം ഡോ.എൽ.ദീപ പ്രസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പേട്ട ശ്രീനാരായണ ജന്മശതാബ്ദി സ്മാരക മന്ദിരത്തിൽ നടന്ന പരിപാടിയിൽ ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.കെ.സാംബശിവൻ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡന്റ് നെടുംകുന്നം ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പല്പുവിന്റെ സ്മരണയ്ക്കായി തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്രിറ്റ്യൂട്ടിന് പല്പുവിന്റെ പേര് നൽകണമെന്ന് സർക്കാരിന് നിവേദനം നൽകുമെന്നും പല്പുവിന്റെ സ്മാരകം നിർമ്മിക്കാനും ആധികാരിക പ്രസിദ്ധീകരണം തയ്യാറാക്കാനും ഫൗണ്ടേഷൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ എസ്.പി.ദീപക്,ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കരിക്കകം സുരേന്ദ്രൻ,ട്രഷറർ കരിക്കകം ബാലചന്ദ്രൻ,എസ്.എൻ.ഡി.പി യോഗം പേട്ട ശാഖ പ്രസിഡന്റ് തോപ്പിൽ ദിലീപ്,ആനാവൂർ മുരുകൻ,രത്നകുമാർ,ഫൗണ്ടേഷൻ സെക്രട്ടറിമാരായ ബി.കെ.സന്തോഷ്കുമാർ,ആർ.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |