SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.00 PM IST

വാഴക്കുളം ബ്ലോക്ക് ജേതാക്കളായി

Increase Font Size Decrease Font Size Print Page
f

കാക്കനാട്: ജില്ലാ പഞ്ചായത്ത് കലോത്സവത്തിൽ 165 പോയിന്റുമായി വാഴക്കുളം ബ്ലോക്ക് ജേതാക്കളായി.159 പോയിന്റുമായി മുളന്തുരുത്തി ബ്ലോക്ക് രണ്ടാം സ്ഥാനവും 151 പോയിന്റ് നേടി പാറക്കടവ് ബ്ലോക്ക് മൂന്നാം സ്ഥാനവും നേടി.

കലാമത്സര കിരീടം പാറക്കടവ് ബ്ലോക്കും (112), രണ്ടാം സ്ഥാനം ഇടപ്പള്ളി ബ്ലോക്കും (106), വടവുകോട് ബ്ലോക്ക് (100) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കായിക മത്സരങ്ങളിൽ 79 പോയിന്റുകൾ നേടിയ മുളന്തുരുത്തിക്കാണ് ഒന്നാം സ്ഥാനം. 78 പോയിന്റുകൾ നേടിയ വൈപ്പിൻ രണ്ടാം സ്ഥാനവും 67 പോയിന്റ് നേടി വാഴക്കുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

TAGS: LOCAL NEWS, ERNAKULAM, JILLAPANCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY