
കളമശേരി: ന്യൂറോഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്തിന്റെ ലോഗോ പ്രകാശനം മന്ത്രി പി.രാജീവ് നിർവഹിച്ചു. കുസാറ്റ് വൈസ് ചാൻസലർ ഡോ.എം. ജുനൈദ് ബുഷിരി ലോഗോ ഏറ്റുവാങ്ങി. സെനാബ് ഡയറക്ടർ ഇൻ ചാർജ്ജ് ഡോ. ബേബി ചക്രപാണി, ഡോ. താര, ഡോ. ലിമ രാജ്, കെ. രാജഗോപാൽ എന്നിവർ പങ്കെടുത്തു.
നാഡീസംബന്ധമായ രോഗങ്ങൾക്ക് പരിഹാരം കണ്ടെത്തുക, മെച്ചപ്പെട്ട ജീവിതം ഉറപ്പു വരുത്തുക, കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന ബ്രെയിൻ ഫോഗ് പോലുള്ള അവസ്ഥയ്ക്ക് പരിഹാരം കാണുക,തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യം വച്ചാണ് ഈ കേന്ദ്രം കുസാറ്റ് ക്യാമ്പസിൽ പ്രവർത്തിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
