
ചേർത്തല : ശിവഗിരി തീർത്ഥാടന മഹാമഹത്തോട് അനുബന്ധിച്ചു നടത്തിയ ശ്രീനാരായണഗുരു ഒരു സമഗ്ര പഠനം - മഹാ പ്രശ്നോത്തരിയിൽ ഉന്നത വിജയം നേടിയ വി. ജയശ്രീയെ എസ്. എൻ. ഡി. പി. യോഗം 519ാം നമ്പർ തൈക്കൽ ശാഖയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രസിഡന്റ് എം. പി. നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ചേർത്തല യൂണിയൻ കൺവീനർ പി. ഡി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. അഖില ഭാരത ശ്രീ നാരായണ ദർശനധർമ്മ വിചാര മഹാ യജ്ഞത്തെക്കുറിച്ചു വിശദീകരണം നടത്തി. യൂണിയൻ കമ്മിറ്റി മെമ്പർ ടി. എം. ഷിജിമോൻ, ലീനറോയി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ഡി. സദാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ. ഡി. സന്തോഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |