SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.59 PM IST

യാത്രാനുമതി നിഷേധിച്ചു, അരങ്ങിലെത്താതെ പലസ്തീൻ നാടകം !

Increase Font Size Decrease Font Size Print Page
111

തൃശൂർ: ഇസ്രായേലിലെ ഇന്ത്യൻ എംബസിയുടെ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്ന് പലസ്തീൻ അനുകൂല - ഇസ്രയേൽ നാടകസംഘത്തിന് അന്താരാഷ്ട്ര നാടകോത്സവത്തിന് എത്താനായില്ല. ചൊവ്വാഴ്ച രാവിലെയും വൈകീട്ടുമായി നിശ്ചയിച്ച അവതരണം മാറ്റി. ഇറ്റ്‌ഫോക് കഴിയും മുൻപേ നാടകസംഘമെത്തിയാൽ ബുക്ക് ചെയ്ത ടിക്കറ്റിൽ കാണാമെന്നും അല്ലാത്തപക്ഷം തുക തിരിച്ചുനൽകാമെന്നും സംഘാടകർ അറിയിച്ചു.

പലസ്തീൻ നാടകവേദിയുടെ വർത്തമാനകാല അവസ്ഥ പ്രമേയമാകുന്ന 'ദ ലാസ്റ്റ് പ്ലേ ഇൻ ഗാസ' എന്ന നാടകസംഘത്തിനാണ് യാത്രാനുമതി നിഷേധിച്ചത്. ബോംബാക്രമണത്തിൽ തകർക്കപ്പെട്ട ഗാസയിലെ നാടകശാലയായ 'തിയേറ്റർ ഫൊർ എവരിബഡി'യിൽ അവസാനമായി അവതരിപ്പിച്ച 'ദി എമിഗ്രന്റ്‌സ്' എന്ന നാടകത്തിന്റെ പുനരവതരണമാണ് ദി ലാസ്റ്റ് പ്ലേ ഇൻ ഗാസ. പ്രശസ്ത ഇസ്രയേലി ഡോക്യു നാടക സംവിധായകയും ചലച്ചിത്രനടിയുമായ ഐനറ്റ് വീസ്മാനാണ് സംവിധായക. പലസ്തീൻ നാടകസംഘമായ സ്ലാവോമീർ മ്രോസേക്കായിരുന്നു ദി എമിഗ്രന്റ്‌സ് വേദിയിലെത്തിച്ചിരുന്നത്. ഈ നാടകം പുനരവതരിപ്പിക്കുന്നതിനൊപ്പം യഥാർത്ഥ നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങളും നാടകത്തിൽ ഉൾപ്പെടുത്തിയിരുന്നു. യാത്രാനുമതി വേണമെങ്കിൽ ഐനറ്റ് വീസ്മാനോട് ഇസ്രയേൽ എംബസിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല.

പലസ്തീൻ കവിതകൾ ചൊല്ലി ഐക്യദാർഢ്യം

'ദ ലാസ്റ്റ് പ്ലേ ഇൻ ഗാസ' അരങ്ങിലെത്തേണ്ടിയിരുന്ന കെ.ടി.മുഹമ്മദ് തിയേറ്ററിൽ പലസ്തീൻ കവിതകൾ ചൊല്ലി നാടകസംഘത്തിനും പലസ്തീൻ ജനതയ്ക്കും ഇറ്റ് ഫോക്കിന്റെ ഐക്യദാർഢ്യം. നാടകം ഷെഡ്യൂൾ ചെയ്തിരുന്ന ചൊവ്വാഴ്ച രാവിലെ 11നാണ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ പലസ്തീൻ കവിതകളുടെ അവതരണം നടന്നത്. പലസ്തീന്റെ കണ്ണീരും ചോരയും സ്വപ്നവും വാക്കുകളാൽ വരച്ചിട്ട മൂന്ന് തലമുറയിൽപ്പെട്ട കവികളുടെ കവിതകളാണ് പി.രാമൻ, അന്വർ അലി, പി.എൻ.ഗോപീകൃഷ്ണൻ എന്നിവർ ചൊല്ലിയത്. ഇവർക്കൊപ്പം വി.എം.ഗിരിജ, പി.പി.രാമചന്ദ്രൻ, അനിത തമ്പി എന്നിവരും വിവർത്തനത്തിൽ പങ്കാളികളായി.


നാടകസംഘം എത്തുമെന്നാണ് പ്രതീക്ഷ. യാത്രാനുമതി കിട്ടാനായി പൊളിറ്റിക്കൽ ക്ലിയറൻസ് വരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയിരുന്നു.

കരിവള്ളൂർ മുരളി
സംഗീത നാടക അക്കാഡമി സെക്രട്ടറി

ഇ​ന്ന് ​നാ​ട​കോ​ത്സ​വ​ ​വേ​ദി​യിൽ

11.30​ ​(​ഫാ​വോ​സ്)​:​ ​ഫ്രാ​ങ്ക​ൻ​സ്‌​റ്റൈ​ൻ​ ​പ്രൊ​ജ​ക്ട്,​ ​റോ​മി​യോ​ ​ആ​ൻ​ഡ് ​ജൂ​ലി​യ​റ്റ് ​നാ​ട​ക​ങ്ങ​ളു​ടെ​ ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​സം​വാ​ദം.
1.30​ ​(​ഫാ​വോ​സ്)​ ​പാ​ർ​ശ്വ​വ​ത്കൃ​ത​വും​ ​അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​തു​മാ​യ​ ​സ​മൂ​ഹ​ങ്ങ​ളു​ടെ​ ​അ​ര​ങ്ങ് ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ച​ർ​ച്ച.
വൈ​കി​ട്ട് 5​ ​(​ഫാ​വോ​സ്)​:​ ​ബി​യോ​ണ്ട് ​ഹേ​റ്റ് ​ആ​ൻ​ഡ് ​പ​വ​ർ​ ​വീ​ ​കീ​പ്പ് ​സിം​ഗ് ​ഡോ​ക്യൂ​മെ​ന്റ​റി​ ​പ്ര​ദ​ർ​ശ​നം.

സ്‌​കെ​ച്ച് ​ഇ​ൻ​ ​മെ​ല​ഡി​ ​ഇ​ന്ന്

ഇ​റ്റ്‌​ഫോ​ക്കി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്ന് ​വൈ​കി​ട്ട് ​ആ​റി​ന് ​അ​ക്കാ​ഡ​മി​ ​ബാ​ക്ക് ​യാ​ർ​ഡി​ലെ​ ​എ​ക്‌​സി​ബി​ഷ​ൻ​ ​ഹാ​ളി​ൽ​ ​സം​ഗീ​ത​ജ്ഞ​ൻ​ ​പ്ര​കാ​ശ് ​ഉ​ള്ളി​യേ​രി​ ​ന​യി​ക്കു​ന്ന​ ​പ്ര​ത്യേ​ക​ ​സം​ഗീ​ത​ ​പ​രി​പാ​ടി​ ​സ്‌​കെ​ച്ച് ​ഇ​ൻ​ ​മെ​ല​ഡി​ ​ന​ട​ക്കും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY