SignIn
Kerala Kaumudi Online
Saturday, 25 April 2026 4.28 AM IST

'ഷാപ്പുകൾ തുറക്കാൻ ഇടപെടണം'

Increase Font Size Decrease Font Size Print Page
kallu

തൃശൂർ: ഇരിങ്ങാലക്കുട റേഞ്ചിലെ 110 കള്ളുഷാപ്പുകൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ബി.എം.എസ്. അടച്ചുപൂട്ടി ദിവസങ്ങളായിട്ടും അധികാരികൾ യാതൊരു നടപടിയും എടുത്തിട്ടില്ല. തെങ്ങ് രോഗം മൂലം കള്ള് ഉൽപ്പാദന ശേഷിയുള്ള തെങ്ങുകൾ ലഭ്യമല്ലാത്തതും അപകട സാദ്ധ്യത കൂടിയതും, എന്നാൽ മതിയായ സംരക്ഷണം ഉറപ്പുവരുത്താത്തതും ചെത്തുതൊഴിൽ മേഖലയിൽ നിന്നും തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ട്. വ്യവസായം സംരക്ഷിക്കാൻ രൂപീകൃതമായ ടോഡി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ടോഡി ആൻഡ് അബ്കാരി മസ്ദൂർ സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എ.സി.കൃഷ്ണൻ അദ്ധ്യക്ഷനായി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.