
ബെംഗളുരു : അടിയന്തിര വൃഷ്ണ ശസ്ത്രക്രിയയെത്തുടർന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം തിലക് വെർമ്മ ലോകകപ്പിൽ കളിക്കും. അടുത്തമാസം മൂന്നിന് തിലക് ഇന്ത്യൻ ടീമിന്റെ ലോകകപ്പ് ക്യാമ്പിൽ ജോയിൻ ചെയ്യും.ന്യൂസിലാൻഡിന് എതിരായ പരമ്പരയ്ക്ക് മുമ്പ് വിജയ് ഹസാരേ ട്രോഫിയിൽ കളിക്കവേയാണ് തിലകിന് ശസ്ത്രക്രിയ വേണ്ടിവന്നത്. ഇതോടെ കിവീസിനെതിരായ ആദ്യ മൂന്ന് ട്വന്റി-20കളിൽ നിന്ന് തിലകിനെ ഒഴിവാക്കി ശ്രേയസിനെ ഉൾപ്പെടുത്തിയിരുന്നു. ഇന്നലെ ബി.സി.സി.ഐയുടെ ബെംഗളുരു നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ ഫിറ്റ്നെസ് പരിശോധനയ്ക്ക് ശേഷം കിവീസിനെതിരായ അവസാന രണ്ട് മത്സരങ്ങളിൽ നിന്നും തിലകിനെ ഒഴിവാക്കാനും ഫെബ്രുവരി മൂന്നുമുതൽ ലോകകപ്പ് ക്യാമ്പിൽ ചേരാനും നിർദ്ദേശം നൽകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |