
ധകുവാഖാന : അസമിൽ നടക്കുന്ന സന്തോഷ്ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ടിലെ മൂന്നാം മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഒഡീഷയെ കീഴടക്കിയ കേരളം നോക്കൗട്ടിലേക്ക് അടുത്തു. 22-ാം മിനിട്ടിൽ ടി.ഷിജിൻ നേടിയ ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യപകുതിയിലും രണ്ടാം പകുതിയിലും കേരളം നിരവധി മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വലകുലുക്കാൻ കഴിഞ്ഞില്ല.
പ്രാഥമിക റൗണ്ടിലെ മൂന്ന് മത്സരങ്ങളിൽ കേരളത്തിന്റെ രണ്ടാം ജയമാണിത്. ആദ്യമത്സരത്തിൽ പഞ്ചാബിനെ 3-1ന് തോൽപ്പിച്ച കേരളം രണ്ടാം മത്സരത്തിൽ റെയിൽവേയ്സിനോട് 1-1ന് സമനിലയിൽ പിരിയുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴുപോയിന്റുമായി കേരളമാണ് ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. അഞ്ചുപോയിന്റ് വീതമുള്ള മേഘാലയയും റെയിൽവേയ്സുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇന്നലെ നടന്ന ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളിൽ റെയിൽവേയ്സ് 2-0ത്തിന് പഞ്ചാബിനെ തോൽപ്പിച്ചപ്പോൾ സർവീസസും മേഘാലയയും 2-2ന് സമനിലയിൽ പിരിഞ്ഞു.
ഇനി ബി ഗ്രൂപ്പിൽ കേരളത്തിന് രണ്ട് മത്സരങ്ങൾ കൂടിയാണുള്ളത്. നാളെ മേഘാലയയ്ക്കും 31ന് സർവീസസിനും എതിരെയാണ് ഈ മത്സരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |