SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.59 PM IST

ബഹുജനസംഗമം സംഘടിപ്പിക്കും

Increase Font Size Decrease Font Size Print Page
protest

തൃശൂർ: ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോ., എസ്.എഫ്.ഐ എന്നിവയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിദിനമായ 30ന് വെെകിട്ട് അഞ്ചിന് തെക്കേ ഗോപുരനടയിൽ സംഘടിപ്പിക്കുന്ന ബഹുജനസംഗമം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്‌ളെ ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ശക്തൻ, വടക്കേ സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ സി.എം.എസ് സ്‌കൂളിന് മുൻവശത്ത് നിന്നും എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി കോർണറിൽ നിന്നും റാലി നടത്തും. ഡി.വൈ.എഫ്.ഐ ജില്ലാ സെക്ര. റോസൽ രാജ്, ട്രഷ. കെ.എസ്.സെന്തിൽ കുമാർ, എസ്.എഫ്.ഐ ജില്ലാ സെക്ര. അനസ് ജോസഫ്, മഹിളാ അസോ. വൈസ് പ്രസി. സി.കെ.ഗിരിജ, ജോ. സെക്രട്ടറി കെ.വി.സുധ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY