
കൊച്ചി: കേരളത്തിലെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പ്രമുഖ സംഘടനയായ കേരളൈറ്റ്‌സ് ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യത്തിന്റെ (കെ.ടി.ടി.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തുഷാർ മെഗാ ടൂറിസം ബി ടു ബി മീറ്റ് നവംബർ 27, 28 തീയതികളിൽ കലൂർ സ്റ്റേഡിയത്തിൽ നടക്കും. പരിപാടിയിൽ ഇന്ത്യയിലെയും വിദേശത്തെയും 200 ടൂർ കമ്പനികളും 5000 ടൂർ ഓപ്പറേറ്റർമാരും ഭാഗമാകും. പരിപാടിയുടെ ബ്രോഷർ പ്രകാശനവും റോഡ് ഷോയും അടുത്തമാസം അഞ്ചിന് ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കും. വാർത്താസമ്മേളനത്തിൽ കെ.ടി.ടി.സി ജനറൽ സെക്രട്ടറി സനോജ് മച്ചിങ്ങൽ, ട്രഷറർ ഡെന്നി ജോസ്, ഷാജി കല്ലായി, ഷിജോ ജോർജ്, ജെബിൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |