SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.57 PM IST

പി.എൻ. ഗോപീകൃഷ്ണന് സാഹിത്യ പുരസ്കാരം

Increase Font Size Decrease Font Size Print Page

കൊല്ലം: എ.പി കളയ്ക്കാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 'എ.പി. കളയ്ക്കാട് സ്മാരക സാഹിത്യ പുരസ്കാരം' പി.എൻ. ഗോപീകൃഷ്ണന്റെ 'തകർന്ന പള്ളിയാണ് വലിയ പള്ളി' എന്ന കാവ്യ സമാഹാരത്തിന് നൽകും. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി 8ന് വൈകിട്ട് 3ന് എഴുകോണിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പുരസ്കാരം സമർപ്പിക്കും. എഴുകോൺ സഹകരണ ബാങ്ക് ഓ‌ഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. അശോകൻ ചരുവിൽ, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.ആർ.എസ്. രാജീവ് എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. 35 കവിതകളുള്ളതാണ് പുസ്തകം. പത്രസമ്മേളനത്തിൽ സെക്രട്ടറി ഡോ.സി. ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ചവറ കെ.എസ്. പിള്ള, പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, ബീന സജീവ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY