കൊല്ലം: റിപ്പബ്ളിക് ദിനാഘോഷത്തോടനുബന്ധിച്ചു ഭരണഘടനയും മൗലികാവകാശങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി ജെ.പി. സാംസ്കാരിക വേദി സംസ്ഥാന സമിതി സംഘടിപ്പിച്ച സെമിനാർ സംസ്ഥാന പ്രസിഡന്റ് തൊടിയിൽ ലുക്മാൻ ഉദ്ഘാടനം ചെയ്തു. പി.എം ശ്രീ പദ്ധതിയുടെ മറവിൽ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കം അപകടകരമാണെന്നും അത് സംസ്ഥാന വിദ്യാഭ്യാസ മേഖലയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുമെന്നു അദ്ദേഹം പറഞ്ഞു. വേദി സംസ്ഥാന കമ്മിറ്റി അംഗം എ. വിനീത് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പേരൂർ ശശിധരൻ, മണക്കാട് നൗഷാദ്, ഡോ. നാസറുദ്ദീൻ, അനീഷ് കൂട്ടിക്കട, കല്ലിൽ സോമൻ, ടി. അയ്യപ്പൻ, ജെ. നിസാറുദ്ദീൻ, കെ. നൂർദ്ദീൻ, എസ്. ഷിഹാബുദ്ദീൻ, അനൂപ് ഈപ്പൻ, പട്ടത്താനം വിനോജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
