SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.57 PM IST

റിപ്പബ്ളിക് ദിനാഘോഷം

Increase Font Size Decrease Font Size Print Page

കൊല്ലം: പാരിപ്പള്ളി ശ്രീനാരായണ പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ഹാളിൽ റിപ്പബ്ളിക് ദിനം ആഘോഷിച്ചു.

ബാബു പാക്കനാർ അനുമോദന പ്രസംഗം നടത്തി. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ബിനു, വാർഡ് അംഗം ജി​. ദർശൻ എന്നിവർ ആദരവ് സ്വീകരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ജി. ബാബു വുഡ് ഹൗസ് അദ്ധ്യക്ഷത വഹിച്ചു. കെ. മുരളീധരക്കുറുപ്പ്, എം. സുനിൽകുമാർ, വി. സതീശൻ എന്നിവർ സംസാരി​ച്ചു. കെ. മണിദാസ്, പി.ആർ. കുട്ടപ്പൻ, അജി ബാബു എന്നിവർ ജനപ്രതിനിധികളെ ആദരിച്ചു. ഡോ. ആർ. ജയചന്ദ്രൻ, പി.ഡി. രാജു, ചിഞ്ചു എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി​. ദിയാ സരിൻ, ദുർഗ്ഗ സരിൻ എന്നിവർ ഭരതനാട്യം, കുച്ചിപ്പുടി എന്നി​വ അവതരിപ്പിച്ചു. ജി. ബാബു വുഡ് ഹൗസ് സമ്മാനങ്ങൾ വിതരണം ചെയ്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY