
ചങ്ങനാശേരി : ടാക്‌സ് കൺസൾട്ടന്റ്‌സ് ആൻഡ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ (ടി.സി.പി.എ.കെ) ജില്ലാ സമ്മേളനം ചങ്ങനാശേരി അർക്കാലിയ ഹോട്ടലിൽ നടന്നു. മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് ഉദ്ഘാടനം ചെയ്തു. ടി.സി.പി.എ.കെ ജില്ലാ പ്രസിഡന്റ് പി.എസ് ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.എൻ പുരം ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ ജോസഫ് പ്ലാത്തോട്ടം അനുമോദനം നിർവഹിച്ചു. പാർവതി സുരേഷ് സ്വാഗതവും, പി.പി അശോക് കുമാർ നന്ദിയും പറഞ്ഞു .ടി.എം ജോസഫ് റിപ്പോർട്ടും, കെ.കെ റെജി കണക്കും അവതരിപ്പിച്ചു. പി.ആർ രാജൻ, സി.ടി തങ്കച്ചൻ, പി.വി ബെന്നിസ എൻ.മധുസൂദനൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
