
വിശാഖപട്ടണം: ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം പിന്നീട് വന്നവര്‍ക്ക് മുതലാക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഇന്ത്യക്കെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്ത് ന്യൂസിലാന്‍ഡ്. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് ആണ് കിവീസ് അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്തിയ ഡാരില്‍ മിച്ചല്‍ ആണ് സ്‌കോര്‍ 200 കടത്തിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണിംഗ് ബാറ്റര്‍ ടിം സീഫര്‍ട്ട് ആണ് ടോപ് സ്‌കോറര്‍.
36 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 62 റണ്‍സ് ആണ് സീഫര്‍ട്ട് അടിച്ചത്. മറ്റൊരു ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ 44(23) റണ്‍സ് നേടി. ഒന്നാം വിക്കറ്റില്‍ 50 പന്തുകളില്‍ നിന്ന് 100 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. പിന്നീട് വന്ന രചിന്‍ രവീന്ദ്ര 2(4), ഗ്ലെന്‍ ഫിലിപ്‌സ് 24(16), മാര്‍ക് ചാപ്മാന്‍ 9(8) എന്നിവര്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ 11(6), സാക്കറി ഫോക്‌സ് 13(6) എന്നിവരും പെട്ടെന്ന് പുറത്തായി.
ഡാരില്‍ മിച്ചല്‍ 18 പന്തുകളില്‍ 39 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |