SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.32 PM IST

മുസെറ്റിയുടെ പരിക്കിൽ സെമിയൊപ്പിച്ച് ജോക്കോ

Increase Font Size Decrease Font Size Print Page
s

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് പുരുഷ സിംഗിൾസ് ക്വാർട്ടറിൽ വിറച്ചെങ്കിലും എതിരാളി പരിക്കേറ്റ് പിന്മാറിയതിനാൽ കിട്ടിയ വാക്കോവറിൽ സെമി ഒപ്പിച്ച് നൊവാക്ക് ജോക്കോവിച്ച്.

ക്വാർട്ടറിൽ നൊവാക്കിനെ വിറപ്പിച്ച് ആദ്യ രണ്ട് സെറ്റുകൾ 6-4,​6-3ന് സ്വന്തമക്കിയ ഇറ്റലിയുടെ ലോക അഞ്ചാം നമ്പർ താരം ലോറ‍ൻസോ മുസെറ്റി മൂന്നാം റൗണ്ടിൽ പേശിവലിവിനെ തുടർന്ന് പിന്മാറുകയായിരുന്നു. മൂന്നാം സെറ്റിന്റെ തുടക്കത്തിൽ തുടയിൽ പരിക്കേറ്റ മുസെറ്റി മെഡിക്കിൽ ടൈം ഔട്ട് എടുത്തെങ്കിലും തുടർന്ന് പേശിവലിവ് വഷളായി കളിക്കാനാകാത്ത സ്ഥിതിയാവുകയായിരുന്നു. മൂന്നാം സെറ്റിൽ 1-3ന് പിന്നിൽ നിൽക്കെയാണ് മുസെറ്റി പിന്മാറുന്നതും ജോക്കോയ്‌ക്ക് സെമിയിലേക്ക് വാക്കോവർ കിട്ടുന്നതും.

സെമിയിൽ നിലവിലെ ചാമ്പ്യൻ ഇറ്റാലിയൻ താരം തന്നെയായ ജാന്നിക് സിന്നറാണ് ജോക്കയുടെ എതിരാളി.

ഹാട്രിക്ക് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന സിന്നർ ക്വാർട്ടറിൽ യു.എസ് താരം ബെൻ ഷെൽട്ടണെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്‌ത്തിയാണ് സെമി ഉറപ്പിച്ചത്. സ്കോ‌ർ: 6-3,6-4,6-4.

ഇഗ ഇല്ല
വനിതകളിൽ ലോക രണ്ടാം നമ്പർ പോളിഷ് താരം ഇഗ സ്വിയാറ്റക്കിന് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം കിട്ടാക്കനിയായി തുടരും. മറ്റ് മൂന്ന് ഗ്രാൻസ്ലാം കിരീടങ്ങളും ഷെൽഫിലുള്ള ഇഗയുടെ കന്നി ഓസ്ട്രേലിയൻ ഓപ്പൺ എന്ന സ്വപ്നം ഇത്തവണ ക്വാർട്ടറിൽ കസഖ് താരം എലേന റൈബാക്കിനായാണ് തകർത്തത്. സ്‌കോർ : 7-5,6-1.

ഇന്ന നടക്കുന്ന സെമിയിൽ യു.എസ് താരം ജെസിക്ക പെഗുലയാണ് റൈബാക്കിനയുടെ എതിരാളി. ക്വാർട്ടറിൽ മറ്റൊരു യു.എസ് താരം അമാൻഡ അനിസിമോവയെയണ് ജെസിക്ക വീഴ്‌ത്തിയത്.സ്കോർ: 6-2,7-6.

രണ്ടാം തവണ, പാവം മുസെറ്റി

ഗ്ലാൻസ്ലാം ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് ജോക്കോവിച്ചിനെതിരെ ആദ്യ രണ്ട് സെറ്റ് നേടിയിട്ടും

ലോറൻസോ മുസെറ്റി പരിക്ക് വില്ലനായി പിന്മാറുന്നത്. 2021ലെ ഫ്രഞ്ച് ഓപ്പൺ 4-ാം റൗണ്ടിൽ ജോക്കോയ്‌ക്കെതിരെ ആദ്യ രണ്ട് സെറ്റുകളും 7-6,7-6ന് സ്വന്തമാക്കിയ മുസെറ്റി എന്നാൽ പിന്നീട് പരിക്കിനെതുടർന്ന് മൂന്നും നാലും സെറ്റുകൾ 1-6,0-6ന് കൈവിട്ടു. അഞ്ചാം സെറ്റിൽ 0-4 എന്ന നിലയിലായിരിക്കെ മുസെറ്റി പിന്മാറുകയും ജോക്കോയ്‌ക്ക് ക്വാർട്ടറിലേക്ക് വാക്കോവർ ലഭിക്കുകയുമായിരുന്നു.

54-ജോക്കോയുടെ 54-ാമത് മേജർ സെമി ഫൈനലാണ് ഇത്തവണത്തേത്.

ലൈവ്

വനിതാ സെമി

സബലേങ്ക - സ്വിറ്റോലിന

(2 പി.എം മുതൽ )

ജെസിക്ക - റൈബാക്കിന

(3.10 പി.എം മുതൽ )

സോണി ടെൻ സ്പോ‌ർ‌‌ട്‌സ് ചാനലുകൾ , സോണി ലിവ്

TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY