SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.44 AM IST

പ്രായം വെറും നമ്പർ: ദേശീയ മാസ്‌റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിന് തുടക്കം

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: 46 -ാമത് ദേശീയ മാസ്റ്റേഴ്സ് അതിലേറ്റിക്സ് ചാമ്പ്യൻഷിപ്പ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി ആരംഭിച്ചു. ആദ്യ ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ പോയിന്റ് ടേബിളിൽ തമിഴ്‌നാടാണ് ഒന്നാമത്. കേരളം തൊട്ടുപിന്നിലുണ്ട്.

രാവിലെ ദേശീയ പ്രസിഡന്റ് ധരം വീർ ധില്ലൻ പതാക ഉയർത്തി. മാർച്ച്‌ പാസ്‌റ്റോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങ് ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് സ്റ്റാൻസ് പെർക്കിൻസ് ഉദ്ഘാടനം ചെയ്തു. മുതിർന്ന വരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ജീവിത ശൈലീ രോഗങ്ങൾ ഇല്ലാതാക്കുന്നതിനും ഇത്തരത്തിലുള്ള മത്സരങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ടെന്നു അദ്ദേഹം പറഞ്ഞു. ദേശീയ പ്രസിഡന്റ് ധരം വീർ ധില്ലൻ അദ്ധ്യക്ഷത വഹിച്ചു.
മാസ്റ്റേഴ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടറി ഡേവിഡ് പ്രേംനാഥ്‌, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, മാസ്റ്റേഴ്സ് സ്റ്റേറ്റ് പ്രസിഡന്റ് എം.എസ് ജോസഫ്, സെക്രട്ടറി ചന്ദ്രബാബു, കൺവീനർ അഡ്വ. ശൂരനാട് ചന്ദ്രശേഖരൻ, തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 3000ത്തോളം അത്‌ലറ്റുകൾ പങ്കെടുക്കുന്ന മീറ്റ്

ഫെബ്രുവരി ഒന്നിന് സമാപിക്കും.



തിരുവനന്തപുരം ടെന്നിസ് ക്ലബിൽ നടന്ന തിരുവനന്തപുരം പ്രീമിയർ ടെന്നീസ് ലീഗിന്റെ (ടി.പി.ടി.എൽ) 11-ാം പതിപ്പിൽ ചാമ്പ്യൻമാരായ ബി.പി സ്ലാമേഴ്സ് (കമ്പ്യൂഡ്ഡർ ഡിജിറ്റൽ) ടീം. ഫൈനലിൽ കതിർ ടിവിഎസ് ടീമിനെ പരാജയപ്പെടുത്തിയാണ് ബി.പി സ്ലാമേഴ്സ് കിരീടം നേടിയത്.
വിജയികൾക്ക് സംസ്ഥാന ക്രൈം റെക്കാ‌ഡ്‌സ് ബ്യൂറോ ഐ.ജി പി. പ്രകാശ് സമ്മാനങ്ങൾ വിതരണം ചെയ്‌തു.

TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.