SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.54 PM IST

നഷ്‌ടമായത് ജനകീയ നേതാവിനെ: മോദി

Increase Font Size Decrease Font Size Print Page
hg

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അടിസ്ഥാന ജനവിഭാഗങ്ങളുമായി ആഴത്തിലുള്ള ബന്ധം പുലർത്തിയിരുന്ന ജനകീയ നേതാവായിരുന്നു. മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. കഠിനാധ്വാനിയായ വ്യക്തിത്വമായിരുന്നു. ഭരണപരമായ കാര്യങ്ങളിൽ ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ദരിദ്രരുടെയും നിരാലംബരുടെയും ശാക്തീകരണത്തിനായി പ്രവർത്തിച്ചു. അജിത് പവാറിന്റെ അകാല വിയോഗം അങ്ങേയറ്റം ഞെട്ടിക്കുന്നതും ദുഃഖകരവുമാണെന്ന് മോദി കൂട്ടിച്ചേർത്തു. വിമാനാപകടത്തിൽ മരിച്ച വാർത്ത ഹൃദയഭേദകമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.