SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.28 PM IST

ടൗൺഷിപ്പിലെ മുഴുവൻ വീടുകളിലും സോളാർ പാനൽ സ്ഥാപിക്കുന്നു

Increase Font Size Decrease Font Size Print Page

കൽപ്പറ്റ: ടൗൺഷിപ്പിലെ മുഴുവൻ വീടുകളിലുംസോളാർ പാനൽ സ്ഥാപിക്കുന്നു. വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി അവിടെത്തന്നെ ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. സിയാലിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഉത്പാദിപ്പിക്കുന്നതിലും കൂടുതൽ വൈദ്യുതി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അധികമായി ഉപയോഗിച്ച വൈദ്യുതിയുടെ നിരക്ക് മാത്രം ഉപഭോക്താവ് നൽകിയാൽ മതി. മുകളിലേക്ക് ഒരു നിലകൂടി പണിയുകയാണെങ്കിൽ 'താമസക്കാർക്ക് തന്നെസോളാർ പാനൽ മാറ്റിസ്ഥാപിക്കാനും കഴിയും.സൗരോർജ്ജത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ പലർക്കും ഒരു രൂപപോലും ബിൽ അടക്കേണ്ടി വരില്ല. രണ്ട് കെവിയുടെ സോളാർ യൂണിറ്റുകളാണ് എല്ലാ വീടുകളിലും സ്ഥാപിക്കുന്നത്. വീടുകൾ കൈമാറും മുമ്പ് തന്നെ സോളാർ പാനലുകൾ സ്ഥാപിക്കും. മാതൃകാ വീടിനു മുകളിലാണ് ആദ്യ പാനൽ സ്ഥാപിച്ചത്. ഇത് പ്രവർത്തനക്ഷമമാവുകയും ചെയ്തു.
410 വീടുകളിലും സൗരോർജ്ജ സംവിധാനം സ്ഥാപിക്കുന്നതോടെ വയനാട്ടിലെ ഏറ്റവും വലിയ സൗരോർജ്ജ ഉൽപാദകകേന്ദ്രമായി ടൗൺഷിപ്പ് മാറും. സംസ്ഥാനത്ത് മറ്റെവിടെയും ഇത്തരം ഒരു സംവിധാനം ഒരുക്കിയിട്ടില്ല. വീട്ടിലെ മുഴുവൻ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ കഴിയും. സോളാർ പാനൽ സ്ഥാപിക്കുന്നതിനെ ദുരന്തബാധിതരും സന്തോഷത്തോടെയാണ് എതിരേൽക്കുന്നത്. വൈദ്യുതി തൂണുകളും ലൈനുകളും ഇല്ലാത്ത ജില്ലയിലെ ആദ്യത്തെ പ്രദേശം കൂടിയാകും ടൗൺഷിപ്പ്.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY