SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.27 PM IST

ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Increase Font Size Decrease Font Size Print Page

കൊല്ലം: കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിട്യൂട്ടിൽ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബിഷപ് ബെൻസിഗർ ഹോസ്പിറ്റലുമായി ചേർന്ന് നാളെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 വരെയാണ് ക്യാമ്പ്. ഡോ.പോൾ കണ്ണിട്ടയിൽ, ഡോ.അതുൽ എന്നിവരടക്കം വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഉദ്ഘാടന ചടങ്ങിൽ കോളേജ് മാനേജർ ഫാ. ബെഞ്ചമിൻ പള്ളിയാടിയിൽ, പ്രിൻസിപ്പൽ ഡോ.എ.ആർ.അനിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ.ലൈജു തങ്കച്ചൻ, പ്രൊഫ.ടി.എസ്.ഗ്രീഷ്മ എന്നിവർ സംസാരിക്കും. ഫോൺ​: 9446010677, 9746788340, 7736981843. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.എ.ആർ.അനിൽ, പ്രൊഫ. ലൈജു തങ്കച്ചൻ, പ്രൊഫ.ടി.എസ്. ഗ്രീഷ്മ, പ്രൊഫ. എസ്. റോയ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY