വണ്ടൂർ : തിരുവാലി പഞ്ചായത്തിൽ കാട്ടുപന്നിവേട്ട . വെടി വെച്ച് കൊന്നത് 13 കാട്ടുപന്നികളെ. കൃഷിനാശം വ്യാപകമായതിനെ തുടർന്നാണ് നടപടി .
കൂട്ടമായി എത്തുന്ന കാട്ടുപന്നിക്കൂട്ടം വ്യാപകമായാണ് കൃഷികൾ നശിപ്പിക്കുന്നത്.
ഇത് കർഷകരെ സംബന്ധിച്ചിടത്തോളം കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
കൃഷിയിടത്തിനു പുറമേ ജനവാസ മേഖലകളിലേക്കും പന്നികൾ കൂട്ടമായി എത്തുന്നത് ആശങ്ക സൃഷ്ടിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് സുമ താരിയന്റെ നിർദ്ദേശപ്രകാരമാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ പന്നിവേട്ട നടത്തിയത്.
വനംവകുപ്പിന്റെ എംപാനൽ ലിസ്റ്റിൽ ഉൾപ്പെട്ട ഷാർപ്പ് ഷൂട്ടറും
എറിയാട് സ്വദേശിയുമായ കെ.പി. ഷാനാണ് പന്നികളെ വെടിവെച്ച് വീഴ്ത്തിയത് .
കണക്കെടുപ്പിനും പരിശോധനയ്ക്കും ശേഷം പന്നികളുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
