SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

കഞ്ചാവുമായി യുവതി പിടിയിൽ

Increase Font Size Decrease Font Size Print Page
aruna
അരുണ കത്തൂൻ ബിബി

പെരുമ്പാവൂർ: കഞ്ചാവ് പിടികൂടിയ കേസിൽ അന്യ സംസ്ഥാനക്കാരിയായ യുവതി അറസ്റ്റിൽ. പള്ളിപ്രം ചെറുവേലിക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സഹബ് നഗർ സ്വദേശി അരുണ കത്തൂൻ ബിബിയെ (35) ആണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് 2.995 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലും അരുണയ്ക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്. ഇൻസ്പെക്ടർ ജിൻസൺ ഡൊമനിക്, എസ്.ഐമാരായ പി.എം. റാസിഖ്, ജോസി എം. ജോൺസൺ, എസ്.സി.പി.ഒ മാരായ ജയന്തി, നിഷാദ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY