SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.28 PM IST

പരിഷത്ത് ജില്ലാ സമ്മേളനം

Increase Font Size Decrease Font Size Print Page
pari
ശാസ്ത്ര സാഹിത്യ പരിഷത്ത്

കോഴിക്കോട്: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം 31, ഫെബ്രുവരി ഒന്ന് തിയതികളിൽ കോഴിക്കോട്ട് നടക്കും. കണ്ടങ്കുളം ജൂബിലി ഹാളിൽ 31ന് രാവിലെ മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 300 പ്രതിനിധികൾ രണ്ട് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളായി നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി സെമിനാറുകൾ, ക്ലാസുകൾ, സംവാദങ്ങൾ, കോളേജുകളിൽ ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരണം, പുസ്തക പ്രചാരണം, സമത ഉത്പന്ന പ്രചാരണം, പുസ്തക പ്രകാശനം എന്നിവ നടന്നു. കേന്ദ്ര നിർവാഹക സമിതിയംഗങ്ങളായ പ്രൊഫ.ടി. പി കുഞ്ഞിക്കണ്ണൻ, പി,കെ സതീശ്, വി. മനോജ്കുമാർ എന്നിവർ പ്രസംഗിക്കും. രാത്രി ഒമ്പതിന് വിനോദവിജ്ഞാന പരിപാടികളുണ്ടാകും. ഞായറാഴ്ച വൈകിട്ട് സമാപിക്കും.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY