SignIn
Kerala Kaumudi Online
Thursday, 19 February 2026 12.35 AM IST

പൊതുജനാരോഗ്യ സംരക്ഷണ സദസ്

Increase Font Size Decrease Font Size Print Page
photo

കരുനാഗപ്പള്ളി : ആരോഗ്യ മേഖലയ്ക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. സി പി ഐ എം ഏരിയ സെക്രട്ടറി എ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. കെ ജി എൻ എ ജില്ലാ വൈസ് പ്രസിഡൻ്റ് എസ് വീണ അധ്യക്ഷയായി. ജില്ലാ ജോയിൻ്റ് സെക്രട്ടറി എം മനീഷ് ആമുഖപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ ജി സുനിൽ, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആർ ബി ശൈലേഷ് കുമാർ, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം എം നിസാം, കെ ജി എൻ എ ജില്ലാ ട്രഷറർ എസ് ജി ഗംഗ, ഒ രജനി തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY