SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

യുവതിയെ നായ കടിച്ചു

Increase Font Size Decrease Font Size Print Page
dog

കൊടുങ്ങല്ലൂർ: നഗരസഭ 18ാം വാർഡിൽ നാലുകണ്ടം പ്രദേശത്ത് യുവതിയെ നായ കടിച്ചു പരിക്കേൽപ്പിച്ചു. ഭർത്താവിന്റെ വീട്ടിൽ നിന്നും നാലുകണ്ടം ഭാഗത്തുള്ള വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ചൊവ്വാഴ്ചയായിരുന്നു സംഭവം. കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ നായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു. ശൃംഗപുരം മുസരിസ് ബസ് സ്റ്റാൻഡ് നാലുകണ്ടം പ്രദേശങ്ങളിൽ തെരുവ് നായകളുടെ ആധിക്യമാണ്. വാർഡ് 17, 18 എന്നീ ഭാഗങ്ങളിൽ തെരുവു നായ്ക്കൾക്ക് പേവിഷ ബാധയ്‌ക്കെതിരെയുള്ള വാക്‌സിനെടുത്തു. മുസിരിസ് ബസ് സ്റ്റാൻഡ് , നാലുകണ്ടം എന്നീ പ്രദേശങ്ങളിൽ വാർഡ് കൗൺസിലർ സന്ധ്യാ സദാനന്ദൻ, സി.എസ്.സുവിന്ദ് എന്നിവർ തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY