
കൊടുങ്ങല്ലൂർ : സ്‌കൂട്ടറിലും വീട്ടിലും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 72 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ. സംഭവുമായി ബന്ധപ്പെട്ട് അഴീക്കോട് മുനയ്ക്കൽ മാങ്ങാപറമ്പിൽ ഷിനിൽ എന്ന കല്യാണിനെ (48) കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.എസ് പ്രദീപിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടി. ഡിയോ സ്‌കൂട്ടറിലും വീട്ടിലുമായി സൂക്ഷിച്ച 72 കുപ്പി മദ്യമാണ് കണ്ടെടുത്തത്. ഡ്രൈ ഡേ ദിനത്തോടനുബന്ധിച്ച് കൂടിയ വിലയ്ക്ക് വിൽക്കാനാണ് ഇവ സൂക്ഷിച്ചിരുന്നത്. എക്‌സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡുമാരായ എ.വി.മോയിഷ്, പി.ആർ.സുനിൽകുമാർ, സി.വി.ശിവൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ് ഇ.പോൾ, ടി.രാജേഷ്, എം.ഒ.ബെന്നി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഐ.വി.സാബു, കെ.എം.സിജാദ്, സനത് സേവിയർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസറായ ശ്രുതി, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സി.പി.സഞ്ജയ് എന്നിവരുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |