
കൊച്ചി: തൃക്കാക്കര ഭാരതമാത കോളേജിൽ നോവൽ സെമിനാർ നോവലിസ്റ്റ് എസ്. ഹരീഷ് ഉദ്ഘാടനം ചെയ്തു. എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ലെറ്റേഴ്സ് അദ്ധ്യാപകനും നിരൂപകനുമായ ഡോ.അജു കെ. നാരായണൻ പ്രഭാഷണം നടത്തി. സെമിനാറിനോടനുബന്ധിച്ച് സോമൻ തോമസ് രചിച്ച നോവലിന്റെ പ്രകാശനം നടന്നു. ഭാരത മാതാ കോളേജ് മലയാള വിഭാഗം മേധാവി ഡോ. അനീഷ് പോൾ അദ്ധ്യക്ഷനായി. പ്രൊഫ. ജോസി ജോസഫ്, ഡോ. തോമസ് പനക്കളം, ഡോ. ലിജി ജോസഫ്, ഡോ. വർഗീസ് പോൾ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
