SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.31 PM IST

പ്രചാരണ ജാഥ സമാപിച്ചു

Increase Font Size Decrease Font Size Print Page
2
പടം : സമസ്ത 100-ാം വാർഷിക അന്താരാഷ്ട്ര സമ്മേളന പ്രചരണാർത്ഥം നടന്ന ജാഥയുടെ ഉദ്ഘാടനം സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി ക്ക് പതാക നൽകി സയ്യിദ് സനാഉല്ല തങ്ങൾ ബാഅലവി ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: സമസ്ത 100ാം വാർഷിക അന്താരാഷ്ട്ര സമ്മേളന പ്രചാരണാർത്ഥം എസ്.വൈ.എസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ സമാപിച്ചു. പക്രംതളം മഖാം സിയാറത്തോടെ ആരംഭിച്ച ജാഥ സനാഉല്ല തങ്ങൾ ബാഅലവി ഉദ്ഘാടനം ചെയ്തു. കെ.പി അമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് ശറഫുദ്ദീൻ ജിഫ്‌രി നയിച്ച ജാഥ ചെക്യാട് പഞ്ചായത്തിലെ പാറക്കടവിൽ സമാപിച്ചു. സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ബശീർ അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. അഹമ്മദ് പുന്നക്കൽ, മോഹനൻ പാറക്കടവ്, സലാം ഫൈസി, ബി.പി മൂസ, സി.എച്ച് ഹമീദ്, പി.കെ ഉസ്മാൻ ഹാജി, റഫീഖ് ചാചാളി, സാദിഖ് റഹ്മാനി പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY