SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.31 PM IST

സ്നേഹ ഭവനം കുറ്റിയിടൽ കർമ്മം

Increase Font Size Decrease Font Size Print Page
1
എൻഎസ്എസ് സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് നിർമ്മിച്ചു നൽകുന്ന സ്നേഹപൂർവ്വം പദ്ധതിയുടെ കുറ്റിയിടൽ ചടങ്ങിൽ നിന്ന്

വടകര: ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥിയുടെ കുടുംബത്തിന് വടകര മുനിസിപ്പാലിറ്റി പതിനേഴാം വാർഡിൽ കെടഞ്ഞോത്ത് സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ കുറ്റിയിടൽ കർമ്മം ഹയർസെക്കൻഡറി അക്കാഡമിക് ജോ.ഡയറക്ടറും എൻ.എസ്.എസ് സ്റ്റേറ്റ് കോഓർഡിനേറ്ററുമായ ഡോ.എസ്. ഷാജിത നിർവഹിച്ചു. എൻ.എസ്.എസ് റീജിയണൽ കോഓർഡിനേറ്റർ എസ്. ശ്രീചിത്ത് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.കെ ഷിജിത് കുമാർ പദ്ധതി വിശദീകരിച്ചു. കെ ഷാജി, കെ വി സത്യൻ, കെ.കെ വനജ, ഷൈജു.ടി.എം, സദാനന്ദൻ ചരളിൽ, മനോജ്‌ കൊളോറ എന്നിവർ പ്രസംഗിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.പി സുധിഷ് ബാബു സ്വാഗതവും എൻ.എസ്.എസ് വോളണ്ടിയർ ലീഡർ ഗൗതം കൃഷ്ണ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY