SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

ചെസ് പരിശീലക സെമിനാർ നാളെ മുതൽ

Increase Font Size Decrease Font Size Print Page
photo

തൃശൂർ: സംസ്ഥാന ചെസ് ടെക്‌നിക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രിദിന ചെസ് പരിശീലക വർക്ക്‌ഷോപ്പ് കം സെമിനാർ ഇന്ന് രാവിലെ പത്തിന് തൃശൂർ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി. സുമേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെസ് ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ മുഖ്യഭാഷണം നടത്തും. അന്തർദേശീയ ചെസ് താരങ്ങളായ ഫിഡെ മാസ്റ്റർ എം.ബി. മുരളീധരൻ, ഫിഡെ ഇൻസ്ട്രക്ടർ കെ. ഹരിദാസ്, ഫിഡെ ട്രെയിനർ പ്രൊഫ. എൻ.ആർ. അനിൽകുമാർ എന്നിവർ പരിശീലനക്കളരിക്ക് നേതൃത്വം നൽകും.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY