SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

ബഡ്ജറ്റിലും അവഗണനയെന്ന്

Increase Font Size Decrease Font Size Print Page
photo
1

തൃശൂർ: കേരള കാർഷിക സർവകലാശാലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണന ഈ വർഷത്തെ ബഡ്ജറ്റിലും തുടർന്നതായി ജനറൽ കൗൺസിൽ അംഗങ്ങളും ജീവനക്കാരുടെ സംഘടനകളും ആരോപിച്ചു. നോൺ പ്ലാൻ ഇനത്തിൽ 200 കോടി കുടിശിക നിലനിൽക്കെ, അത് വിതരണം ചെയ്യുന്നതിനായി ബഡ്ജറ്റിൽ അധിക തുക വകയിരുത്തിയില്ലെന്നും ആരോപിച്ചു. നിലവിൽ നോൺപ്ലാൻ ഇനത്തിൽ ബഡ്ജറ്റിൽ അനുവദിച്ചിരിക്കുന്ന 462 കോടി രൂപ അടിയന്തര ചെലവിനു പോലും അപര്യാപ്തമാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. ഇതുമൂലം സർവകലാശാല വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കാർഷിക സർവകലാശാലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇന്ന് എംപ്ലോയീസ് സംഘ് സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ളയും, വർക്കേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് കെ. ജയകുമാറും വ്യക്തമാക്കി.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY