
തൃശൂർ: കാർഷിക സർവകലാശാലയുടെ സ്ഥാപിത ദിനാഘോഷം ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 2.30 ന് വെള്ളാനിക്കരയിലെ കാർഷിക സർവകലാശാല ആസ്ഥാനത്ത് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി. അശോക് അദ്ധ്യക്ഷത വഹിക്കും. സർവകലാശാല ഭരണസമിതി അംഗങ്ങളായ ജി. എസ്. ജയലാൽ എം.എൽ.എ,പി.പി.സുമോദ് എം.എൽ.എ, ഡോ. പി.കെ.സുരേഷ്‌കുമാർ,ഡോ.വി.തുളസി,എസ്.എൽ. ഷ്രിബു എന്നിവർ ആശംസ അർപ്പിക്കും. സർവകലാശാലയിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കിയ സ്റ്റാഫ് അംഗങ്ങളെ ആദരിക്കൽ, ഗവേഷണവിജ്ഞാന വ്യാപന വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച ശാസ്ത്രജ്ഞരെ ആദരിക്കൽ, ഐ.സി.എ.ആർ ഫെല്ലോഷിപ്പ് നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ കൂടാതെ സർവകലാശാലയിലെ മികച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡ് വിതരണവും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
