തൃശൂർ : പദ്ധതികളിൽ നിന്നും സ്മാരകങ്ങളിൽ നിന്നും ഗാന്ധിയെ വെട്ടി മാറ്റാൻ കേന്ദ്ര സർക്കാർ ശ്രമിച്ചാലും ഗാന്ധിജി ഓരോ ഭാരതീയതിലൂടെയും ഉയർത്തെഴുന്നേൽക്കുന്നതായി മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, കെ.വി.ദാസൻ, കെ.ബി ശശികുമാർ, മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഐ.പി.പോൾ,സി.ഒ.ജേക്കബ്, സിജോ കടവിൽ, പി.ശിവശങ്കരൻ, കെ.ബി ജയറാം, കെ.എച്ച്.ഉസ്മാൻ ഖാൻ, രാജൻ പല്ലൻ, എം.എസ്.ശിവരാമകൃഷ്ണൻ,സുബി ബാബു, ടി.കെ പൊറിഞ്ചു, ബൈജു വർഗീസ്, സജി പോൾ മാടശ്ശേരി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
