SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

എറണാകുളം ഡി.​എം.​ഒ​ ​ഓ​ഫീ​സ്: പു​ത്ത​ൻ​ ​കെ​ട്ടി​ട​ത്തി​ന് ആരോഗ്യമ​ന്ത്രി​ ​ ഇ​ന്ന് ​ത​റ​ക്ക​ല്ലി​ടും

Increase Font Size Decrease Font Size Print Page
f

കൊ​ച്ചി​:​ ​ഡി.​എം.​ഒ​ ​ഓ​ഫീ​സി​ന് ​സ്വ​ന്ത​മാ​യി​ ​കെ​ട്ടി​ടം​ ​ഇ​ല്ലാ​ത്ത​ ​ഏ​ക​ ​ജി​ല്ല​ ​എ​ന്ന​ ​ദു​ഷ്പേ​രി​ൽ​ ​നി​ന്ന് ​എ​റ​ണാ​കു​ള​ത്തി​ന് ​ശാ​പ​മോ​ക്ഷം.​ 11​ ​കോ​ടി​ ​മു​ട​ക്കി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​നാ​ല് ​നി​ല​ക​ളി​ലാ​യു​ള്ള​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​ഇ​ന്ന് ​രാ​വി​ലെ​ ​പ​ത്തി​ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​നി​ർ​വ​ഹി​ക്കും.​ ​
ര​ണ്ട് ​നി​ല​ക​ളി​ലാ​യു​ള്ള​ ​പ​ഴ​യ​ ​ഇ​ടു​ങ്ങി​യ​ ​ഓ​ഫീ​സി​നു​ള്ളി​ൽ​ ​നി​ന്നു​ ​തി​രി​യാ​നു​ള്ള​ ​സ്ഥ​ലം​ ​പോ​ലു​മി​ല്ലാ​യി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​പു​തി​യ​ ​കെ​ട്ടി​ടം​ ​എ​ന്ന​ ​ആ​ശ​യം​ ​ഉ​യ​ർ​ന്ന​ത്.
മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​ആ​കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി,​ ​എം.​എ​ൽ.​എ​മാ​ർ,​ ​മേ​യ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​പു​തി​യ​ ​കെ​ട്ടി​ടം​ ​വ​രു​ന്ന​ത് 2024​ ​മേ​യി​ൽ​ ​കേ​ര​ള​കൗ​മു​ദി​യാ​ണ് ​ആ​ദ്യം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.
ജി​ല്ല​യി​ലെ​ 118​ ​സ​ർ​ക്കാ​ർ​ ​ആ​രോ​ഗ്യ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​മു​ഴു​വ​ൻ​ ​ന​ട​ത്തി​പ്പ് ​ചു​മ​ത​ല​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സി​നാ​ണ്.​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ ​വ​ള​പ്പി​ലു​ള്ള​ ​ശോ​ച്യാ​വ​സ്ഥ​യി​ലു​ള്ള​ ​കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്നാ​ണ് ​പു​ത്ത​ൻ​ ​കെ​ട്ടി​ട​ത്തി​ൽ​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ് ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ക്കു​ക.

അ​ത്യാ​ധു​നി​ക​ ​സം​വി​ധാ​ന​ങ്ങ​ൾ

മി​നി​സ്റ്റീ​രി​യ​ൽ​ ​വി​ഭാ​ഗം,​ ​പ്രോ​ഗ്രാം​ ​ഓ​ഫീ​സ​ർ​മാ​ർ,​ ​ഡെ​പ്യൂ​ട്ടി​ ​ഡി.​എം.​ഒ,​ ​അ​ഡീ​ഷ​ണ​ൽ​ ​ഡി.​എം.​ഒ,​ ​മാ​സ് ​മീ​ഡി​യ​ ​ഓ​ഫീ​സ​ർ,​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റു​മാ​ർ,​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ​വി​ഭാ​ഗ​ങ്ങ​ൾ,​ ​വി​വി​ധ​ ​അ​സു​ഖ​ങ്ങ​ളു​ടെ​ ​പ്ര​ത്യേ​ക​ ​വി​ഭാ​ഗ​ങ്ങ​ൾ,​ ​പി.​വി.​സി​ ​യൂ​ണി​റ്റ് ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 170​ ​ലേ​റെ​ ​ജീ​വ​ന​ക്കാ​രാ​ണ് ​ഡി.​എം.​ഒ​ ​ഓ​ഫീ​സി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ത്.

കൊ​ച്ചി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​നും​ ​എ​റ​ണാ​കു​ളം​ ​ന​ഴ്സിം​ഗ് ​സ്കൂ​ളി​നും​ ​ഇ​ട​യി​ലാ​യു​ള്ള​ 17​ ​സെ​ന്റ് ​സ്ഥ​ല​ത്തി​ലാ​ണ് ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ക്കു​ക.​ ​

സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ലാ​ൻ​ ​ഫ​ണ്ടി​ൽ​ ​നി​ന്നാ​ണ് 11​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ച​ത്.

പാ​ർ​ക്കിം​ഗ് ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​അ​ത്യാ​ധു​നി​ക​ ​സൗകര്യങ്ങ​ളോ​ടെ​യാ​കും​ ​കെ​ട്ടി​ടം​ ​

കീഴിൽ വരുന്ന സ്ഥാപനങ്ങൾ

സർക്കാർ ആശുപത്രികൾ- ജനറൽ ആശുപത്രി എറണാകുളം, മൂവാറ്റുപുഴ, ജില്ലാ ആശുപത്രി ആലുവ, ഹൈക്കോർട്ട് ഡിസ്പൻസറി, ജില്ലാ ടി.ബി സെന്റർ, മട്ടാഞ്ചേരി- കരുവേലിപ്പടി ആശുപത്രികൾ

താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രികൾ- ഫോർട്ട്‌കൊച്ചി, തൃപ്പൂണിത്തുറ, പെരുമ്പാവൂർ, കോതമംഗലം, നോർത്ത് പറവൂർ

താലൂക്ക് ആശുപത്രികൾ- ഞാറക്കൽ, കരുവേലിപ്പടി, അങ്കമാലി, പുത്തൻവേലിക്കര, പള്ളുരുത്തി.

സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ- 23

പ്രാഥമിക/ കുടുംബാരോഗ്യ കേന്ദ്രങ്ങൾ- 75

TAGS: LOCAL NEWS, ERNAKULAM, DMO OFC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY