
മരട്: കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണവും ഗ്രാമ -ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് സ്വീകരണവും സംഘടിപ്പിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എക്സ്. സാജി അദ്ധ്യക്ഷത വഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ നമ്പ്യാരത്ത്, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സലാം എന്നിവർക്ക് സ്വീകരണം നൽകി. എൻ. പി മുരളീധരൻ, കെ. എം ദേവദാസ്, സുധാംബിക, രഞ്ജു പുതിയേടത്, പ്രവീൺ പറയന്താനത്, സി.ഇ.വിജയൻ, ലൈജു കടമാട്ട്, ജോസ് വർക്കി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
